“ഔട്ട് ഓഫ് ദി ബോക്സ്”

ഇന്നോവേഷനും സ്റ്റാർട്ട് അപ്പും ഒക്കെ ഇപ്പോൾ ആവർത്തിച്ചു ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണല്ലോ – പ്രത്യേകിച്ച് എൻജിനീയറിങ് വിദ്യാഭ്യാസ മേഖലകളിൽ. അരനൂറ്റാണ്ടിന് മുൻപ് ഈ വിഷയം വളരെ രസകരമായി അവതരിപ്പിച്ച അദ്ധ്യാപകനെ ഓർക്കുന്നു.

ഹൈസ്‌കൂൾ കാലം. ഏതോ അധ്യാപകൻ അവധിയായതിനാൽ ആ പീരിയഡിലേക്കു പകരക്കാരനായി കുട്ടികളെ അടക്കിയിരുത്താനായി നിയോഗിക്കപ്പെട്ടതായിരുന്നു കെമിസ്ട്രി സാറിനെ.പലപ്പോഴും പകരം വരുന്ന സാറന്മാർ പറയുന്നത് സ്ഥിരം അധ്യാപകർ പഠിപ്പിക്കുന്നതിനേക്കാൾ രസകരമാകാറുണ്ടായിരുന്നു. നിറയെ ഇടംപല്ലുകളുണ്ടായിരുന്ന സാറിന്റെ പേരും ഇരട്ടപ്പേരും എല്ലാം കൃത്യമായി ഓർക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്റെ ഇടംപല്ലുകളെപ്പോലെ തന്നെ വ്യക്തമായി ഓർമയുണ്ട്. അവതരിപ്പിച്ച വിഷയത്തിന്റെ ഏകദേശം അർഥം ഇങ്ങനെയായിരുന്നു. നമുക്ക് ചുറ്റും എന്ത് കണ്ടാലും നമ്മൾ “അതിങ്ങനെയല്ലായിരുന്നെങ്കിൽ” എന്ന ചോദ്യം ചോദിക്കണം.

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ആദ്യമായി ഒരാൾ അങ്ങനെ താഴേക്ക് മാത്രം വീഴുന്നതിന്റെ കാരണം അന്വേഷിച്ചതും,  ഭൂമി സൂര്യന് ചുറ്റുമാണ് കറങ്ങുന്നതെന്നു ഗലീലിയോ പറഞ്ഞപ്പോളുണ്ടായ കോലാഹലവുമൊക്കെ സരസമായി അവതരിപ്പിച്ചു. ഡ്രോയിങ് മാഷ്  ആനയുടെ പടം  വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടിമാത്രം ഒരു നേർരേഖയും അതിനു മുകളിൽ ഒരു അർദ്ധ വൃത്തവും മാത്രം വരച്ചിട്ടു “എന്റെ ആന മതിലിന്‌ അപ്പുറത്താണ്” എന്ന് പറഞ്ഞപ്പോൾ അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അവസാനം അദ്ദേഹം തന്ന ഹോം വർക്ക് ആയിരുന്നു സൂപ്പർ.

“നിങ്ങൾ വീട്ടിൽ പോയി ആലോചിക്കുക”

 1. എല്ലാ ആനകളുടെയും നിറം മഞ്ഞ ആയിരുന്നെങ്കിൽ?
 2. മനുഷ്യർക്കെല്ലാം കണ്ണുകൾ വിരൽ തുമ്പത്തായിരുന്നെങ്കിൽ?
 3. ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രിക്ക് പകരം 23 ഡിഗ്രി ചരിവിൽ ആയിരുന്നെങ്കിൽ?.

“ഔട്ട് ഓഫ് ദി ബോക്സ്” ചിന്തയെന്ന ആശയം  ഇതിനപ്പുറം ആ പ്രായത്തിൽ മനസ്സിലാക്കി തരാനാകുമോ? അക്കാലത്തെ സ്‌കൂൾ അധ്യാപകരൊന്നും പി ജി യോ, എം ഫിലോ,  പി എച്ച് ഡി യോ ഒന്നും ഉള്ളവരായിരുന്നില്ല. വെറും സാധാരണക്കാർ. പക്ഷെ അവരൊക്കെ പഠിപ്പിച്ചതിൽ നിന്നാണ് നമ്മൾ അറിവുകൾ കെട്ടിപൊക്കുന്നതു.

Author: Mathew George

Another slipshod writer under the Sun

2 thoughts on ““ഔട്ട് ഓഫ് ദി ബോക്സ്””

 1. Well crafted, lighthearted, informal yet eloquently presented with a penchant for realism has made me an avid follower of Underthesun.
  Whether mirroring the vibrant days of the yore (Back to school) or increasing digital convergence (Dunning Kruger effect) or the Travalogue which beautifully describes bringing beauty to personal moments or striking a personal note (oh Calcutta) was indeed a remembrance of times past, my relationship with this city like visiting a relative one has grown up with, has all been a perfect score.
  Devoid of ceremonial parade, the precise language, woven with the warp and weft of life has made Underthesun a powerful communicator.
  Wishing the verbal energy in you sir, many more miles to go ‘out of the box’.

  Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: