The Story of a Software

“In the blink of an eye you see a twirl

You barely notice that technology is changing the world

Changed values, ideas and desires

New machines, new algorithms, new wires

But what wires you to be so different?”

From the ethereal heights of Mussoorie and the lingering hangover of the haunting train journeys across India, we were grounded in 1977 after a year of institutionalised training. My first on-the-job training was at the Telephone Billing section at East Fort Trivandrum. The training schedule was at my will and pleasure. Mostly I was sleeping over at the guesthouse, conveniently labelled as Inspection Quarters to avoid some audit objection, and Parameswaran, the Accounts Officer was very accommodating.

Whenever I went to his office I found it disgusting with a horde of sweaty clerks sitting in rows and writing in oversized ledgers with old records heaped beside almost everyone. Billing reforms were still a far cry. There was a Bradma machine for bill printing in one of the rooms there, which was then considered a very sophisticated equipment. I still remember the Bradma operator of Trivandrum Telephones who had the air of a rocket scientist. Most of the other Telephone Divisions were still writing out the Telephone bills on pre-printed bill books with carbon paper for a duplicate office copy. But things became too difficult to handle. Fast replacement of manual exchanges by semi-automatic and automatic exchanges, group dialling, STDPCOs, Operator assisted trunk dialling, STD/ISD services, introduction of digital exchanges and the revolutionary CDOT RAXs made it impossible for the billing department to keep pace. Delay in billing resulted in delay in collection and being a sleepy government department nobody seems to have had much concerns.

Already I had some exposure to the early computerised systems at ITI Bangalore during the probation days. The IBM 370-165 mainframe Computer at ITI was indeed a wonder in itself. This was imported from the US, even where computers were in their infancy. The big hall that housed it was air-conditioned, a rare privilege even to the top brass in civil service. The engineers in charge wore neckties, the whole place was spick and span and your footwear was to be removed before entering the holy place. Its one million bytes memory (1MB) with some 600000 bytes (.6MB) RAM appeared virtually unlimited. The storage capacity made it possible to run multiple programs at the same time. Once computing processes had been completed, the data was backed up using magnetic tape or discs and stored in a fireproof archive. What is more, the mainframe computer was capable of adding two six-digit numbers at the “fantastic speed” of 160 nanoseconds. Today all these look silly with nearly every Smartphone providing hundred thousand times that capacity. Till date I am not sure as to what exactly was the application to which this giant was put to use – may be for something as silly as salary bill or sales invoices.

In 1983 I was posted as Director (Finance) at Madras Telephones. There was no computer there either; the most sophisticated machine was the old rickety lift in the Oriental Building at 47, Armenian Street, a colonial relic housing the Telephone Revenue sections. But we had an arrangement with Binny & Co, one of the oldest business houses in Chennai who owned an IBM Main Frame computer. Madras Telephones could use their computer on a time sharing basis. There was a whole section in my office where ladies sitting in rows used to punch data from trunk call tickets and meter reading information in to flexible cards using punching machines, to be read and computed later at Binny’s. Livingstone, the “know all” Accounts Officer was the key person, refusing to part with his expertise and leaving no hint for any succession planning. Looking back at the process of physically carrying the trunk call tickets and meter readings from the exchanges, then keying them into cards in another office and again physically carrying the punched cards to the Computer Centre of Binny – all looked too tedious. But still it was something to be talked about in friends’ circles.

In the meantime P&T got bifurcated and Telecom Commission was set up in 1989. From Madras Telephones I was transferred to Kerala as Director (Finance). Meanwhile I got some training on Lotus, Basic, Fortran and a glimpse of Cobol and I had seen more sophisticated telephone Billing systems like those of Nortel and Bell Canada – all thanks to the vision of Government of India. I was enamoured by the immense possibilities of computers and their applications.

In 1990 there was serious thinking at our Circle headquarters on billing computerisation and Delhi too gave full mandate for us to go ahead. Hardware experts from ISRO and Keltron were roped in. Specifications were drawn up and something called “mini’ computer, half way between a desktop PC and a Mainframe, was found to be the optimal choice. Tender was floated for a turnkey solution with hardware and ready to use billing software ported on the system. Those were days when desktop PCs were just emerging, Laptops were not even heard of and call data records at exchange level were something unimaginable. About 12 vendors participated in the tender and finally Wipro and Transmatics were shortlisted. We decided to award the work to both of them, two different geographical locations for these two vendors and then decide the best one for implementation in the rest of the districts. Wipro was given the work of billing computerisation at Trivandrum and Transmatics at Trichur. Both of them were competing to complete the work successfully at the earliest and both did a good job.

Business model of Transmatics was different from Wipro’s. While Wipro supplied the hardware and their own engineers developed the application software, Transmatics subcontracted the software development to a young software expert on leave from Keltron. Costing was also something that will look strange now. Hardware accounted for more than 90% of the cost while only a fraction was set apart for software. At both the places the real challenges lay elsewhere – dealing with the staff and the trade unions, allaying their fears and managing the transition. Manual records were to be digitilised and keying in the data to create the subscriber master was a herculean task. Hitherto rebellious Trade Unions were cooperative by then and the leaders took it on themselves to make the mission a great success. Though there were audit paras and vigilance enquiries we could convincingly meet all those with confidence. Nothing succeeds like success.

On final evaluation of both Wipro’s and Transmatics’, the application developed by Mr.Nandakumar, the brilliant subcontractor of Transmatics, proved to be more user-friendly and professional. Department of Telecommunications, Government of India decided to implement this “Trichur Package” across the country. But bigger surprises were in store. Mobile revolution, CDR based billing and comprehensive ERP solutions took over. Technology was always far ahead of our planning and changes were cascading in one after other. But Trichur package served its purpose at a time when the Department was groping in the dark. There were many officers who tirelessly worked for the successful development and implementation of Trichur package. But the star was Nandakumar who always came up with solutions for everything we sought for.

Our story ends here, but his story, the story of a middle level employee of Keltron on leave, investing his expertise and experience gained with us, to become the owner of a business house with more than 130 clients in 45+ countries continues. Many may not be aware that the saga of Sun Tec Business Solutions world’s leading relationship-based pricing and billing company started in the Telephone Billing section of Trichur Telephones. .

Nandakumar explaining the features of Trichur package
Inauguration of Trichur Package at Trichur. Addressing the audience. CGM Shri Karunakaran and GM Trichur Shri Raghavan and Shri Gopalakrishnan can be seen in the picture
Releasing the First Bill at Trichur by Shri Karunakaran, then CGM

Audience at Trichur. Stalwarts like the Gopalakrishnans, M. K Nair are in the front row. Nandakumar , Ravindran, MD of Transmatics and Mohandas (Transmatics) in the second row.
With Shri. SKN Nair, Member, Telecom Commission who came to release the first bill at Trivandrum

Explaining to the Member Telecom Commission. Shri Karunakaran CGM, Shri Nagarajan, GM Trivandrum , Shri Srikantan Nair and Shri Gopinathan Nair are also in the picture.

Releasing the first bill of Kottayam SSA along with Shri Rustom Ali, CGM
Inaugurating the Computer Centre at Kottayam. Shri S R Pillai,GM Kottayam and Shri MK Nair and Gopalakrishnan are in the picture
Inaugurating the online cash counter at Kollam by Smt.Sadhna Dixit, DDG Telecom, Ministry of Communications, my batch mate. Shri. Radhakrishnan DGM Kollam and Shri Gopinathan Nair are also in the picture.

Land of Charity

ചർച്ച് മിഷൻ സൊസൈറ്റിയുടെ തിരുവിതാംകൂർ മിഷൻ പ്രവർത്തങ്ങളുടെ അവലോകനത്തിന് വേണ്ടി 1872 റവ. ജോൺ ബർട്ടൺ നടത്തിയ യാത്രകളുടെ വിവരണം.

സ്വതന്ത്രചുമതലയുള്ള രണ്ടു റസിഡന്റ് മിഷനറി മാരുടെ നേതൃത്വത്തിൽ  തിരുവിതാംകൂറിലെ മിഷൻ പ്രവർത്തനങ്ങൾ വടക്കും തെക്കുമായി രണ്ടു മേഖലകളായി തിരിച്ചാണ് നടത്തി വരുന്നത്. ഇരുമേഖലകളിലെയും ജനങ്ങളുടെ സ്വഭാവത്തിലും തൊഴിലിലും കാര്യമായ വ്യത്യാസങ്ങൾ ഒന്നുമില്ല. ഈ പ്രദേശങ്ങളിലൊക്കെ സുറിയാനി ക്രിസ്ത്യാനികളുടെ ധാരാളം പള്ളികളും, ചിലയിടങ്ങളിൽ ഒട്ടും ദൂരെയല്ലാതെ തന്നെ അടുത്തകാലത്ത് സുറിയാനി വിഭാഗത്തിൽ നിന്ന് ആംഗ്ലിക്കൻ വിശ്വാസ മാർഗത്തിലേക്ക് വന്ന പ്രൊട്ടസ്റ്റന്റ് സുറിയാനികൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്നവരുടെ കൂട്ടായ്മകളും കാണാനുണ്ട്. ഇത്തരം കൂട്ടായ്മകളുടെ ചുമതലയുള്ള ഉപദേശിമാരുടെ ആസ്ഥാനത്തിനു ചുറ്റുപാടുമുള്ള അധഃകൃതരുടെ (slaves)  വേറെ കൂട്ടായ്മകളും പലേടത്തും നടന്നു വരുന്നു.

അധഃകൃതരുടെ ഇടയിലുള്ള ഇത്തരം മിഷനറി പ്രവർത്തനങ്ങൾ തിരുവിതാംകൂറിനെ സംബന്ധിടത്തോളം താരതമ്യേന സമീപകാലത്ത് ആരംഭിച്ചതും  വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഇവരുടെ ഇടയിൽ സുവിശേഷ വെളിച്ചം എത്തിക്കാനുള്ള ആദ്യശ്രമങ്ങൾ മിസ്റ്റർ റാഗ്ലൻഡിന്റെ നേതൃത്വത്തിൽ 1850 ൽ തന്നെ ആരംഭിച്ചെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടെത്തിയില്ല. നായന്മാരുടെയും അസഹിഷ്ണുക്കളായ സുറിയാനിക്രിസ്ത്യാനികളുടെയും നിരന്തരമായ എതിർപ്പുകളായിരുന്നു ഇത്തരം നിസ്സഹായരായ മർദ്ദിതരുടെ ഉന്നമനത്തിനു വിഘാതമായി നിന്നിരുന്നത്.  പത്തു പന്ത്രണ്ടു വർഷങ്ങളായി ഈ ദുസ്ഥിതിയിൽ നല്ല മാറ്റങ്ങൾ കണ്ടു തുങ്ങിയിട്ടുണ്ട്. നിരവധിയാളുകൾ വിശ്വാസ മാർഗത്തിലേക്ക് എത്തുന്നു.

മിഷൻ പ്രവർത്തങ്ങളുടെ ഫലമായി ഏതാണ്ട് പതിനയ്യായിരത്തോളം അധഃകൃതർ ആംഗ്ലിക്കൻ സഭയുടെ ഭാഗമായി. എന്നാൽ സുറിയാനികളുടെ ഇടയിൽ നിന്നുള്ള ഒഴുക്ക് ഏതാണ്ട് നിന്നുപോയെന്നു തന്നെ പറയാം. സുറിയാനി സഭയിനുള്ളിൽ തന്നെ വന്ന നവീകരണ ശ്രമങ്ങളാണ് ഇതിനു കാരണമെന്നു തോന്നുന്നു.

മറ്റു പല രാജ്യങ്ങളിലും സംഭവിച്ചതുപോലെ തിരുവിതാംകൂറിലെ മൂലവാസികളായ അധഃകൃത വർഗ്ഗത്തിൽ പെട്ടവരെ അധിനിവേശ   സംസ്കാരം  അടിമകളാക്കുകയായിരുന്നു. ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്ക് മുൻപ് സംസ്കൃതം മാതൃഭാഷയായ ഹിന്ദുക്കൾ  (സിന്ധു നദിക്കപ്പുറത്തു നിന്ന വന്നവരെന്ന അർത്ഥത്തിൽ) രാജ്യം മുഴുവൻ കയ്യടക്കുകയും തദ്ദേശ വാസികളെ പർവത പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കും ഓടിച്ചുവിടുകയും അവരെ അടിമകളാക്കി വെക്കുകയുമാണ് ഉണ്ടായിട്ടുള്ളത്.  അങ്ങനെ രണ്ടുതരം ആദിവാസികളാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. പർവ്വതങ്ങളിലും വനപ്രദേശങ്ങളിലും താമസമാക്കിയ സന്താൾ, ഭീൽ, ഗോണ്ട് തുടങ്ങിയ ഗോത്ര വർഗക്കാരും, ഡെക്കാൻ പ്രദേശത്തെ മോങ്‌, ആന്ധ്രയിലെ  മാലിയ തിരുവിതാംകൂറിലെ അധഃകൃതർ തുടങ്ങിയ രണ്ടാമത്തെ വിഭാഗവും.  ഈ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടവർ അവരുടെ എല്ലാ തനതു സംസ്കാരവും നഷ്ടപ്പെട്ട്‌ ഹിന്ദുമതത്തിന്റെ ഭാഗമായി.  ഭാഷയും, വിശ്വാസങ്ങളും, സ്വാതന്ത്ര്യവും എല്ലാം എന്നേക്കുമായി നഷ്ടപ്പെട്ട്‌ ഹിന്ദു മതത്തിൽ ലയിച്ചെങ്കിലും ശരീര   പ്രകൃതിയിലും നിറത്തിലും വ്യത്യസ്തരായിരുന്ന ഇവരുടെ സ്ഥാനം ജാതി വ്യവസ്ഥയ്ക്ക് പുറത്തായിരുന്നു. നീചരും നികൃഷ്ടരുമായി  കരുതിയിരുന്ന ഇവരുമായി ഹിന്ദു മതത്തിലെ ഏറ്റുവും താഴെയുള്ളവർ പോലും വിവാഹത്തിലേർപ്പെടുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കുകയില്ല. പുഞ്ചപ്പാടങ്ങൾക്കു നടുവിൽ ചെളി കുത്തിയെടുത്ത് നിർമ്മിച്ച മൺകൂരകളിൽ താമസിക്കുന്ന ഇവർ തങ്ങളുടെ ഹിന്ദു/സുറിയാനി യജമാനന്മാർക്കു വേണ്ടി രാപകൽ അദ്ധ്വാനിച്ചാലും പ്രതിഫലമായി ലഭിക്കുന്നത് അഷ്ടിക്ക് തികയാത്ത നെല്ല് മാത്രമാണ്. അതുകൊണ്ടു തന്നെ പട്ടിണി മൂലം രാത്രികലാലങ്ങളിൽ അയലത്തെ പറമ്പുകളിൽ നിന്ന്, തേങ്ങാ, വാഴക്കുല, മരച്ചീനി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ മോഷണത്തിൽ ഏർപ്പെടുക പതിവായിരുന്നു. മഴക്കാലത്തു വെള്ളപ്പൊക്കവും പകർച്ചവ്യാധികളും മൂലം ഇവർ വളരെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോകുന്ന അവസ്ഥയുമുണ്ടായിരുന്നു.

കുറച്ചു കാലത്തിനു മുൻപ് വരെ തങ്ങളുടെ യജമാനന്മാർ ഇവരെ അടിമകളായി കണക്കാക്കി കന്നുകാലികളെപ്പോലെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സമ്പ്രദായവും നിലനിന്നിരുന്നു. സുവിശേഷം ഇവർക്കു സുവാർത്തയായതിൽ ഒട്ടും അതിശയിക്കാനില്ല. മന്ത്രവാദവും ബാലികർമ്മങ്ങളും മറ്റുമായി  ബാധകളെ ഒഴിപ്പിക്കാൻ പാടുപെട്ടിരുന്ന അവർക്ക് സത്യവിശ്വാസത്തിലെത്തപ്പെട്ടപ്പോൾ  തങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്ന ഭൂത പ്രേത പിശാചുക്കളിൽ നിന്നുള്ള വിടുതൽ തന്നെ  വലിയ ആശ്വാസമായി. നിലവിലെ ക്രിസ്ത്യൻ വിഭാഗക്കാരും ഹൈന്ദവരും മനുഷ്യരായിപ്പോലും കണക്കാക്കാൻ മടി കാണിച്ച ഇക്കൂട്ടർക്ക് സുവിശേഷം പുതിയ വെളിച്ചമായിരുന്നു. ക്രിസ്തു മാർഗത്തിലേക്ക് വന്നെങ്കിലും അവരുടെ പഴയ സ്വഭാവങ്ങൾ പൂർണ്ണമായും മാറിവരാൻ വീണ്ടും സമയമെടുത്തു. എന്നാലും കാര്യമായ വ്യത്യാസങ്ങൾ കണ്ടു തുടങ്ങിയെന്ന്  അവരുടെ യജമാനന്മാർ തന്നെ സമ്മതിക്കുന്നു.

ഒരു സുറിയാനി ക്രിസ്ത്യാനി ജന്മി ഇങ്ങനെ പറയുന്നു:  “സർ. നിങ്ങളുടെ ഈ ആളുകൾ വളരെ മാറിയിട്ടുണ്ട്. പണ്ടൊക്കെ കൊയ്ത്തുകാലത്തു ഞാൻ ഇവരുടെ മോഷണം തടയാൻ കാവലേർപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ ആവശ്യം ഇല്ല. ക്രിസ്തുമാർഗം സ്വീകരിച്ചു കഴിഞ്ഞ ഇവർ വിശ്വസ്തതയോടെ കാര്യങ്ങൾ നോക്കുന്നു. എന്റെ വിളവും കൂടിയിട്ടുണ്ട്.”

ഇക്കഴിഞ്ഞ ദിവസം ക്രിസ്തുമത തത്വങ്ങൾ പഠിപ്പിക്കുന്ന തദ്ദേശീയനായ ഒരു വ്യക്തി അന്യജാതിക്കാരനായ ഒരു നായരോട് മനുഷ്യരുടെ വ്യക്തിത്ത്വത്തെ മാനിക്കേണ്ട ആവശ്യകതെയെക്കുറിച്ചുള്ള സംസാരമദ്ധ്യേ ഈ അധഃകൃതരുടെ ദോഷവശങ്ങൾ ഊന്നി  പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ ആ ഹൈന്ദവൻ അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.

 “നിങ്ങൾ പറയുന്നത് ശരിയല്ല. ഒരിക്കൽ അവർ മോഷണവും കളവുമൊക്കെ നടത്തിയിരിക്കാം. ഇന്നവർ അങ്ങനെയല്ല. നിങ്ങളുടെ മാർഗത്തിൽ വന്നതിനു ശേഷം, അവർ കളവു പറയാറില്ല, മോഷ്ടിക്കാറില്ല, മദ്യപിച്ചു ലഹള കൂടാറില്ല.”

Native Teachers

എന്റെ യാത്രക്കിടയിൽ ക്രിസ്തുമാർഗ്ഗത്തിലേക്കു വന്ന അധഃകൃതരുടെ പത്തോളം കൂട്ടായ്മകൾ സന്ദർശിക്കാനിടയായി. തീക്ഷ്ണമായ വ്യഗ്രതയും തുച്ഛമായ വരുമാനത്തിൽ നിന്ന് പള്ളി പണിയാനും, ഉപദേശിക്ക് സംഭാവന നല്കാനും മറ്റും കാണിക്കുന്ന അവരുടെ മനസ്സ് എടുത്തു പറയേണ്ടതുണ്ട്. സുറിയാനി കൃസ്ത്യാനികളായ അവരുടെ അയൽക്കാർ പലപ്പോഴും ഇക്കാര്യത്തിൽ വളരെ ലുബ്ധു കാണിക്കുന്നവരാണ്. ഇവരുടെ കുട്ടികളും എഴുത്തും വായനയും പഠിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവരുടെ വരും തലമുറ അറിവിലും ബുദ്ധിയിലും തീർച്ചയായും മുന്നോക്ക ക്രിസ്ത്യാനികളുടെ നിലവാരത്തിലേക്കുയരാൻ നല്ല സാദ്ധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഇവർക്ക് അഹംഭാവം വളരാൻ ഇട നൽകരുത് – പ്രത്യേകിച്ച് അടിമകളെയെല്ലാം ഗവണ്മെന്റ്  സ്വതന്ത്രരായി പ്രഖ്യാപിക്കുകയും അധഃകൃതരുടെ പല അവശതകൾക്കും നിയമം മൂലം പരിഹാരം ലഭിക്കുകയും ചെയ്ത ഈ സാഹചര്യത്തിൽ അതിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.

ഈ പ്രവർത്തനങ്ങൾ വളരെ പ്രതീക്ഷ നൽന്നവയായിരുന്നു. ഉദാസീനരും സ്വാർത്ഥരുമായ സുറിയാനി ക്രിസ്ത്യാനികൾക്ക് നമ്മുടെ പ്രവർത്തങ്ങൾ കൊണ്ട് സുവിശേഷ വെളിച്ചവും വിദ്യാഭ്യാസവുമൊക്കെ ലഭിച്ചെങ്കിലും തിരിച്ചൊരു കൈതാങ് നൽകുന്ന കാര്യത്തിൽ അവർ വളരെ മടി കാണിച്ചിരുന്നു. എങ്കിലും സുറിയാനികളിൽ നിന്നുള്ള ഉപദേശികളും വായനക്കാരും അധഃകൃതരുടെ ഇടയിൽ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഇവർ തമ്മിലുള്ള  ജാതിവ്യത്യാസം കുറെയൊക്കെ കുറഞ്ഞു വന്നു. 

മിഷൻ പ്രവർത്തങ്ങളിലൊന്നും ഭാഗമാകാതെ  മാറിനിന്ന സുറിയാനികൾക്കുള്ളിലും നമ്മുടെ പ്രവർത്തനങ്ങളുടെ പ്രതിഫലനമെന്ന നിലയിൽ വലിയൊരു ആൽമീയ ഉണർവുണ്ടാകുന്നത് കാണുവാനിടയായത് ചെറുതല്ലാത്ത ആത്‌മവിശ്വാസം നൽകി. ഒട്ടും ജ്ഞാനവും അറിവുമില്ലാത്ത കത്തനാരന്മാരാണ് (catanars) ഇവരെ നയിക്കുന്നതെങ്കിലും, അവിടെയും ഇവിടെയും ചിലരെങ്കിലും ഉണർവോടും ശുഷ്കാന്തിയോടും അലസരായ തങ്ങളുടെ സഹോദരങ്ങളെ ശരിയായ ക്രൈസ്തവ മാർഗത്തിലേക്ക് നയിക്കാൻ ശ്രമങ്ങൾ ചെയ്യുന്നുണ്ടെന്നുള്ളത് സന്തോഷം നൽകുന്നു.

അങ്ങനെ ഒരു വ്യക്തിയെ ഞാൻ കണ്ടുമുട്ടുന്നതും സംഭാഷണത്തിൽ ഏർപ്പെട്ടതും വളരെ പ്രോത്സാഹജനകമായിരുന്നു. പ്രൊട്ടസ്റ്റന്റ് വിഭാഗക്കാർക്ക് അംഗീകരിക്കാനാവാത്ത പല ഭാഗങ്ങളും ഒഴിവാക്കി അദ്ദേഹം ആരാധനക്രമം സുറിയാനിഭാഷയിൽ നിന്ന് മലയാളത്തിലേക്ക് (Malagalim) തർജ്ജമ ചെയ്തു സാധാരണക്കാർക്ക് വായിക്കാൻ ലഭ്യമാക്കിയിരുന്നു. നമ്മുടെ മിഷനറി ബെയിലി മലയാളത്തിലാക്കി ബൈബിൾ സൊസൈറ്റി അച്ചടിച്ച ബൈബിൾ ഇപ്പോൾ സുറിയാനികളുടെ പള്ളികളിൽ വായിക്കുകയും ചില കത്തനാർമാരെങ്കിലും . അതിനെ അടിസ്ഥാനമാക്കി പ്രസംഗിക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നുണ്ട്.  ആരാധനക്രമം തർജ്ജമ ചെയ്ത മേല്പറഞ്ഞ കത്തനാർ തന്റെ വസതിക്കു സമീപം ഗ്രാമാതിർത്തിയിൽ, സുറിയാനിപ്പള്ളിയിൽ നിന്ന് ഏതാണ്ട് രണ്ടു മൈൽ അകലെ, സമീപവാസികളുടെ സഹായത്തോടെ ഒരു ആരധനാലയം നിർമ്മിക്കുകയും അവിടെ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം അദ്ദേഹമോ മറ്റു സഹ കത്തനാരാരെങ്കിലുമോ കൂടിവരുന്ന  ജനങ്ങൾക്ക്  ബൈബിൾ വായിച്ചു വിശദീകരിച്ചു കൊടുക്കുക പതിവുണ്ടായിരുന്നു. തടിയിൽ തീർത്ത ഈ കെട്ടിടം വളരെ മനോഹരവും കൊത്തുപണികൾ ഉള്ളതും സ്വിറ്റസർലണ്ടിലെ ഉല്ലാസ വസതികളെ ഓർമ്മിപ്പിക്കുന്നതുമായിരുന്നു.  പൂമുഖത്തു മലയാളത്തിൽ രണ്ടു ബൈബിൾ വചനങ്ങൾ ആലേഖനം ചെയ്തിരുന്നു.

”  ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ .”

  “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”

വേദപുസ്തക മർമ്മങ്ങൾ ഇവർ മനസ്സിലാക്കിയെന്നതിന്‌ ഇതിനപ്പുറം തെളിവ് എന്തുവേണം. തിരുവിതാകൂറിലെ കഴിഞ്ഞ അമ്പതു വർഷത്തെ  മിഷൻ പ്രവർത്തനങ്ങൾക്കുള്ള  പ്രതിഫലമായി ഞാൻ ഇതിനെ കണക്കാക്കുന്നു.

സുറിയാനികളുമായുള്ള നമ്മളുടെ ബന്ധം അത്ര എളുപ്പമായിരുന്നില്ല. ആദ്യമൊക്കെ നമ്മളുടെ ഉപദേശങ്ങളെ അവർ പൂർണമായും ഉൾക്കൊണ്ടു. എന്നാൽ വേദപുസ്തക സത്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവരുടെ ആരാധനാരീതികളും ജീവിത ക്രമവും നമ്മളുടേതുമായി ഒത്തു പോകുകയില്ലെന്നുള്ള തിരിച്ചറിവ് കാരണം പിന്നീട് അവർ അകന്നു പോകാനിടയായി. നമ്മളുടെ മിഷനറിമാരെ അവരുടെ പള്ളികളിൽ പ്രവേശിപ്പിക്കാത്ത സ്ഥിതി വിശേഷവുമുണ്ടായി. അടുത്ത ഏതാണ്ട് മുപ്പതു വർഷം നമുക്ക് പുറത്തു നിന്നുള്ള ഇടപെടലുകൾ മാത്രമേ നടത്താനായി സാധിച്ചിട്ടുള്ളു. ഇതിനിടയിൽ ചില ഇടവകകളൊക്കെ പൂർണമായി ആംഗ്ലിക്കൻ സഭയിലേക്കു വരികയും, ചില വ്യക്തികൾ സത്യത്തിലും ആൽമാവിലും വേദപുസ്തക വെളിച്ചത്തിൽ ദൈവത്തെ ആരാധക്കുന്നതിന് നമ്മുടെ മിഷനറിമാരുടെ സഹായം ആവശ്യമാണെന്ന്  ബോധ്യപ്പെട്ട് നമ്മോടു ചേരുകയും ചെതിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ പത്തു വർഷത്തോളമായി സുറിയാനി സഭയിൽ തന്നെ നവീകരണ പ്രസ്ഥാനം തുടങ്ങിയതിന്റെ വെളിച്ചത്തിൽ ഇപ്പോൾ അങ്ങനെ ആരും തന്നെ നമ്മളുമായി ബന്ധപ്പെടുന്നില്ല. ശരിയായ സത്യാരാധനക്കും വേദപുസ്തകാടിസ്ഥാനത്തിലുള്ള വിശ്വാസത്തിനും ഇപ്പോൾ സുറിയാനികൾക്കു സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് നമുക്കും അവരെ ഇനി ഇങ്ങോട്ടു കൂട്ടേണ്ട ആവശ്യം ഇനിയും ഉണ്ടെന്നു തോന്നുന്നില്ല . ഇത്തത്തിലുള്ള ഒരു നവോത്ഥാനം സുറിയാനി സഭയിൽ വരുവാനുള്ള കാരണം മാർ അത്തനേഷ്യസ് എന്ന ആഡംബര പേരുള്ള ഇപ്പോഴത്തെ അവരുടെ മെത്രാനാണെന്നു നിസ്സംശയം പറയാം. മാവേലിക്കരയിൽ (Mavelicurra) നിന്നും കൊല്ലത്തേക്കുള്ള യാത്രാമദ്ധ്യേ കായംകുളത്തു വച്ച് (Kayen Kulum) ഒരു രാത്രി അദ്ദേഹത്തോടൊപ്പം അവിടത്തെ സുറിയാനി പള്ളിയോടു ചേർന്നുള്ള മേടയിൽ വച്ച് സംവദിക്കാനും ഇടപെടാനും  അവസരം ലഭിച്ചു. ഓർമ്മയിൽ തങ്ങി നിൽക്കുന്ന മനോഹരമായ ഒരു സന്ധ്യയും കൂടികാഴ്ചയുമായിരുന്നു അത്. പാദം വരെ നീണ്ടു കിടക്കുന്ന ധൂമ്ര വർണ്ണത്തിലുള്ള സിൽക്ക് മേലങ്കിയും, നീണ്ട നരച്ച താടിയുമുള്ള അദ്ദേഹത്തിൻറെ പൂജനീയമായ മുഖം ആദിമ ക്രൈസ്ത കാലഘട്ടത്തെ ഓർമ്മപ്പെടുത്തും. പ്രൗഢമായ വസ്ത്രവും ആഡംബര സ്ഥാനപ്പേരുമൊക്കെ മാറ്റിനിർത്തിയാൽ വളരെ ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആഹാരസാധനങ്ങളൊക്കെ ഞങ്ങൾ കരുതിയിരുന്നതുകൊണ്ടു ഞങ്ങൾക്ക് അദ്ദേഹത്തെ അതിഥിയാക്കി  വിരുന്നൊരുക്കാൻ സാധിച്ചു.

ഭാഗ്യമെന്നു പറയട്ടെ മി.ഗ്രേയുടെ അധ്യക്ഷതയിലുള്ള നമ്മുടെ മദ്രാസിലെ സ്ഥാപനത്തിൽ പഠിച്ചിരുന്ന വ്യക്തിയായിരുന്നതുകൊണ്ട് അദ്ദേഹത്തിന് സാമാന്യം നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ വശമുണ്ടായിരുന്നു. സുറിയാനി സഭയെക്കുറിച്ചു ഞങ്ങൾ ദീർഘനേരം സംസാരിച്ചു. തന്റെ ജനത്തിന്റെ ആൽമീയ പുരോഗതിയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിൻറെ ഉൽക്കടമായ ആഗ്രഹം  എല്ലാവിധ സഹായവും അനുകമ്പയും അർഹിക്കുന്നതായിരുന്നു. തന്നെയുമല്ല സുറിയാനികൾ എക്കാലവും മേൽക്കോയ്മ അംഗീകരിച്ചിട്ടുള്ള മെസൊപൊട്ടേമിയയിലെ യാക്കോബായ സഭയിൽനിന്ന് കൈവെപ്പുള്ള മറ്റൊരു മെത്രാനും സഭാനേതാവായി നിലകൊള്ളുന്നത് ഇദ്ദേഹത്തിൻറെ സ്ഥിതി ബുദ്ധിമുട്ടും ആശങ്കയുളവാക്കുന്നതുമാക്കിയിരുന്നു. പക്ഷെ തിരുവിതാംകൂർ ഗവണ്മെന്റ് ഇതിനകം മാർ അത്തനേഷ്യസിനെ മെത്രാനായി അംഗീകരിച്ചു വിളംബരം ചെയ്തിരുന്നു. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തങ്ങൾ ശ്രദ്ധിച്ചാൽ തീർച്ചയായും തന്റെ സഭാജനങ്ങളെ നേരായ പാതയിൽ നയിക്കാനും സഭയിലെ നവോദ്ധാനത്തിനു നേതൃത്വം നൽകാനും  അദ്ദേഹം സർവഥാ യോഗ്യനാണെന്ന കാര്യം നിസ്സംശയം മനസ്സിലാകും.

ഏതാണ്ട് സന്ധ്യമയങ്ങുമ്പോഴാണ് ഞങ്ങൾ അവിടെയെത്തിയത്. പള്ളികവാടത്തിൽ തന്നെ ഞങ്ങളെ സ്വീകരിക്കാനായി ഏഴെട്ടു കത്തനാര്മാരുണ്ടായിരുന്നു. കൂട്ടത്തിൽ ഈയിടെ ആദ്യ കുർബാന അർപ്പിച്ച മെത്രാന്റെ അനന്തിരവനും സന്നിഹിതനായിരുന്നു. നമ്മുടെ വിഭാഗത്തിൽ അച്ചനായ ശേഷം  ആദ്യ പ്രസംഗം ചെയ്യുന്നതുപോലെ പ്രധാനമാണ്   സുറിയാനി സഭയിൽ ആദ്യ കുർബാനയും . ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ ഏതാണ്ട് അയ്യായിരത്തിലധികം ആളുകൾക്ക്   മെത്രാന്റെ ചിലവിൽ ഭക്ഷണവും നൽകിയതായി അറിഞ്ഞു.

പിന്നീട് ഞങ്ങൾ ഗോവണി കയറി മെത്രാന്റെ ഓലമേഞ്ഞ മച്ചിട്ട ഔദ്യോഗിക വാസസ്ഥലത്തെത്തി. ഹസ്തദാനവും കുശലപ്രശ്‌നവുമൊക്കെ കഴിഞ്ഞപ്പോൾ അനന്തിരവൻ അച്ചൻ ഞങ്ങളെ സന്ധ്യാപ്രാർത്ഥനക്കു ലക്ഷണിച്ചു. ഒരു പക്ഷെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മിഷനറിയുടെ പ്രസംഗം കേൾക്കാനാണവണം അദ്ദേഹം നിരവധി പേരെ പ്രാർത്ഥനക്കു ക്ഷണിച്ചിരുന്നു. സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ആരാധനാക്രമത്തിലെ ചില ഭാഗങ്ങൾ വാക്യം പ്രതിവാക്യമായി ചൊല്ലുന്നതായിരുന്നു പ്രാർത്ഥനയുടെ ആദ്യ ഭാഗം. അതിനു ശേഷം ആ ചെറുപ്പക്കാരനായ കത്തനാർ മിഷനറിയെ പ്രസംഗിക്കാൻ ക്ഷണിക്കുകയും, അദ്ദേഹം വേദപുസ്തകത്തിൽ നിന്ന് വാക്യമെടുത്തു വിശദമാക്കി സംസാരിക്കുകയും ചെയ്തു. മറ്റു കത്തനാര്മാരും ജനങ്ങളും സശ്രദ്ധം പ്രസംഗം ശ്രവിച്ചതിൽ നിന്ന് അവർക്കു വിഷയം നന്നേ ബോധിച്ചുവെന്നു കരുതുന്നു. സുറിയാനി സഭയിലെ കത്തനാര്മാര് വേദപുസ്തകം അടിസ്ഥാനപ്പെടുത്തി പ്രസംഗിക്കുന്നത് വളരെ അപൂർവ്വമായാണ് അതുകൊണ്ടു തന്നെ വല്ലപ്പോഴുമെത്തുന്ന ഒരു മിഷനറി അങ്ങനെ സംസാരിക്കുന്നതു അവർക്കു വളരെ പ്രിയതരമാണ്.

വളരെ ധനാഢ്യനായ ഒരു സുറിയാനി ക്രിസ്ത്യാനിയുടെ ഭവനം സന്ദർശിച്ചതാണ്‌ രസകരമായ മറ്റൊരു സംഭവം. ആഢ്യത്വം തുളുമ്പുന്ന ആ  കർഷകൻ ഞങ്ങളെ സ്നേഹാദരവുകളോടെ സ്വീകരിച്ചു. വിശ്രമിക്കാൻ മെത്തയും തലയിണയുമൊക്കെ ഒരുക്കി, വിഭാസമൃദ്ധമായ സദ്യയും നൽകി. ആഹാരം ഞങ്ങളുടെ കൈവശമുണ്ടായിരുന്നെങ്കിലും അദ്ദേഹം കരുതിയ ഭക്ഷണം ഞങ്ങൾ കഴിക്കണമെന്നു സ്നേഹപൂർവ്വം നിർബന്ധിച്ചു. ഞങ്ങൾക്കൊരുക്കിയ മുറി ഏതാണ്ട് ഇംഗ്ലീഷ് വേനൽക്കാല വസതി പോലെയുള്ളതായിരുന്നു. നിലത്തുനിന്നും നല്ല ഉയരത്തിൽ പലകകൾ വിരിച്ച തറയും ഓലമേഞ്ഞ മേൽക്കൂരയുമുള്ള കെട്ടിടം. നിറപ്പകിട്ടുള്ള പുൽപ്പായ   വിരിച്ച ഒരു കിടക്കതന്നെയായിരുന്നു എനിക്കൊരുക്കിയ ഇരിപ്പിടം. തൊട്ടു താഴെ മിഷനറിയ്‌ക്കു ഇരിക്കാനായി ഒരു സ്റ്റൂൾ തയാറാക്കിയിരുന്നു. ആ സ്റ്റൂളിൽ ഇരുന്നു കൊണ്ട് അദ്ദേഹം മുറിക്കു വെളിയിൽ വൃക്ഷത്തണലിൽ ഇരിക്കുന്ന കുട്ടികളും മുതിർന്നവരും സഹിതം ഏതാണ്ട് നാല്പതോളം വരുന്ന ചെറു സംഘത്തോട് ‘റഷ്യൻ പ്രഭുവിന്റെയും ചെന്നായ്ക്കളുടെയും’ കഥ ഒരു ലഖുലേഘയിൽ നിന്ന് വായിച്ചു കൊടുക്കുകയുണ്ടായി. അല്പം കേൾവിക്കുറവുണ്ടായിരുന്ന വീട്ടുടമ വ്യക്തമായി കേൾക്കാനായി ഉപദേശിയുടെ തൊട്ടടുത്തുതന്നെ സ്ഥാനം പിടിയ്ക്കുകയും ഇടയ്ക്കു മൂളുന്നതും ചില കമന്റുകൾ പറയുന്നതും രസമായി തോന്നി.

യാത്രക്കിടയിൽ കൂട്ടായ്മയുംപള്ളിയുമൊക്കെ ഉള്ള മറ്റൊരു ഗ്രാമത്തിൽ ഏതാണ്ട് ഒരു മണിക്കൂർ തങ്ങുകയുണ്ടായി. അവിടെ ഞങ്ങളുടെ വരവറിയിച്ചുകൊണ്ടു കതിന വെടികൾ മുഴങ്ങി. ഇടവകക്കാർ ചേർന്ന് പഴയ ദേവാലയം പടിപ്പുരയുമൊക്കെയായി പുതുക്കി പണിഞ്ഞിരിക്കുന്നു. കൂടിയെത്തിയ അറുപതോളം ആളുകളോട് ഒരു ചെറു പ്രസംഗം നടത്തി. തുടർന്ന് അവർ  പഴവും കാപ്പിയും നൽകി ഞങ്ങളെ സൽക്കരിച്ചു.

ഞങ്ങൾ പോയിടത്തൊക്കെ ഏതാണ്ട് ഇങ്ങനെ  തന്നെയായിരുന്നു അനുഭവം. എല്ലാ  സുറിയാനി  പള്ളികളിലും  അവരുടെ  വീടുകളിലും അവർ  സന്തോഷത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു. വേദപുസ്തകം വായിച്ചു കേൾക്കുന്നതും വചനം വ്യാഖാനിച്ചു പറയുന്നതും അത്യന്തം കൗതുകത്തോടെയാണ് അവർ ശ്രദ്ധിച്ചു വന്നത്. 

ചുരുക്കി പറഞ്ഞാൽ സുറിയാനി ക്രിസ്ത്യാനികൾ വളരെ ദയാശീലരും ആതിഥ്യമര്യാദയുള്ളവരുമായിരുന്നത് കൊണ്ട് അവരോടു ഞാൻ കൂടുതൽ അടുക്കാൻ ഇടയായി. ഇവരെപ്പോലെ സൽക്കാരപ്രിയരായി ഞാൻ കണ്ടിട്ടുള്ളത് പലസ്തീനിലെ  ഗ്രീക്ക് ഓർത്തഡോൿസ് വിഭാഗത്തിൽപ്പെട്ട സന്യാസി സമൂഹത്തിലാണ്. എന്നാലും മലബാറിലെ സുറിയാനി ക്രിസ്ത്യാനികളെയാണ് എനിക്കേറെയിഷ്ടം എന്ന് പറയേണ്ടിയിരിക്കുന്നു. മാവേലിക്കര മിഷൻ ആസ്ഥാനത്തിനു ചുറ്റുപാടുമുള്ള ഏതാണ്ട് അൻപതോളം പള്ളികളിലായി ഏതാണ്ട് ഒരു മാസക്കാലം നടത്തിയ  സന്ദർശനങ്ങൾ  അത്യന്തം രസകരമായ അനുഭവങ്ങളാണ് പകർന്നു നൽകിയത്.

(Translated by Mathew George from the original Project Canterbury)

Having Dementia is Scary

When Dementia Knocks

It is scary to have dementia.

It is frightening to live in a world that doesn’t make sense and be surrounded by people you don’t know.

It’s alarming to realize that you no longer are able to read a clock.

It’s terrifying to know you might forget those you love the most.

It’s upsetting to not be able to come up with a common word, like bath or fork.

It’s difficult when people get frustrated with you and you don’t know why.

It’s scary to not remember how to do basic tasks, like putting out the trash or pumping gas.

It’s hard to process why you’re not sad when you should be (like when a loved one dies) and why you’re not happy when you should be (like when you have a new grandbaby).

It’s worrisome when you don’t have the mental energy to watch a TV show or follow…

View original post 265 more words

Great Indian Railway

ചിലരെ ഒരിക്കൽ പരിചയപ്പെട്ടാൽ ജീവിതത്തിൽ പിന്നീട് മറക്കില്ല. അത്തരം ഒരാളെ കണ്ടുമുട്ടിയ കഥയാണിത്. 1980 ൽ കേന്ദ്ര സർക്കാർ വകുപ്പിൽ  ഹൈദരാബാദിൽ ജോലി ചെയ്യുന്ന കാലം. ഏതോ ആവശ്യത്തിന് ഡൽഹിയിൽ പോയി തിരികെ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രെസ്സിൽ (ഡൽഹി – ചെന്നൈ GT എക്സ്പ്രസ്സ്) രാത്രിയിൽ എപ്പോഴോ കാസിപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. അതിരാവിലെ ഹൈദരാബാദിനുള്ള  കണക്ഷൻ   ട്രെയിൻ കാത്ത് ഫസ്റ്റ് ക്‌ളാസ് വെയ്റ്റിംഗ് റൂമിൽ വിശ്രമിക്കാൻ തുടങ്ങുമ്പോഴാണ് കഥാപാത്രം രംഗപ്രവേശം ചെയ്യുന്നത്. ഞാൻ ഏതാണ്ട് പാതി മയക്കത്തിലായിരുന്നു.  

ഇന്നത്തെപ്പോലെയല്ല. ഇന്ത്യൻ റയിൽവെയുടെ സുവർണ്ണകാലമെന്നൊക്കെ പറയാം. ബ്രിട്ടീഷ് ഇന്ത്യയുടെ കൊളോണിയൽ ശേഷിപ്പുകളുടെ നേർക്കാഴ്ചകളും അനുഭവങ്ങളും അക്കാലത്തെ  ട്രയിൻ യാത്രകളിൽ സുലഭമായിരുന്നു. ഒന്നാം ക്‌ളാസ് യാത്രക്കാർക്ക് പ്ലാറ്റഫോമിൽ നിന്ന് ഭക്ഷണവും മറ്റുമെത്തിക്കാൻ സ്പെഷ്യൽ അറ്റെൻഡന്റും ഉയർന്ന ക്‌ളാസ്സുകളുടെ വൈറ്റിംഗ്‌റൂമുകളിൽ പ്രത്യേക പരിഗണകളുമുണ്ടായിരുന്നു.  

  GT എക്സ്പ്രെസ്സിനുമുണ്ടായിരുന്നു ഒരു സുവർണ്ണകാലം. പേഷ്വാറിൽനിന്നു   തുടങ്ങി മംഗലാപുരം വരെ രണ്ടു ബോഗികളിലായിരുന്നു തുടക്കം. പിന്നീട് ചെന്നൈ -ഡൽഹിയായപ്പോൾ പലേടത്തുനിന്നും വരുന്ന കോച്ചുകൾ ഘടിപ്പിച്ച ഏതാണ്ട് ഇരുപതു ബോഗികളുള്ള  പേരും പെരുമയുമുള്ള സൂപർ എക്സ്പ്രസ് ആയി GT. കൊച്ചിയിൽ നിന്ന് ഫസ്റ്റ് ക്ലാസും സെക്കന്റ് ക്‌ളാസും തേർഡ് ക്‌ളാസ്സുമടങ്ങുന്ന ഒരു ബോഗി ഐലൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന രാത്രി വണ്ടിയായ ടീ ഗാർഡൻ ഏക്സ്പ്രെസ്സിൽ തുടങ്ങി ഷൊർണൂരിൽ വച്ച് വിഘടിപ്പിച്ച് വീണ്ടും  മംഗലാപുരം മെയിലിൽ ബന്ധപ്പെടുത്തി രാവിലെ മദ്രാസ് സെൻട്രലിനടുത്തുള്ള ബേസിൻ ബ്രിഡ്ജ് ഷണ്ടിങ് യാർഡിലെത്തി  ഒരു പകൽ മുഴുവൻ കിടന്ന ശേഷം വൈകിട്ടത്തെ GT യിൽ രണ്ടു രാവും പകലുമടങ്ങുന്ന ഡൽഹി യാത്ര ഒരനുഭവം തന്നെയായിരുന്നു. നെല്ലൂർ, വിജയവാഡ, കാസിപ്പെട്ട് , ബാൽഹർഷ  സിരുപ്പൂർ കാഗസ് നഗർ, നാഗ്പുർ, ഇറ്റാർസി ബീന, ഝാൻസി, ഭോപ്പാൽ, ധോൽപൂർ, ആഗ്ര  – ജനപഥങ്ങൾ, ഭാഷകൾ, ഭക്ഷണ രീതികൾ എന്തൊരു വൈവിധ്യമായിരുന്നു അന്നൊക്കെ. ഇപ്പോൾ എല്ലാടവും ഒരുപോലെ. ആകെ ശീതീകരിച്ച അടച്ചു പൂട്ടിയ കമ്പാർട്മെന്റുകളും, ട്രെയിനിൽ തന്നെയുള്ള അടുക്കളയും കവർന്നെടുത്ത യാത്രാനുഭവങ്ങൾ.     റയിൽവെയുടെ ചരിത്രത്തിൽ അപൂർവ സ്ഥാനമുള്ള ജംക്ഷൻ ആണ് കാസിപ്പെട്ട്. ചെന്നൈയിൽനിന്നു ഡെൽഹിക്കുള്ള റെയിൽ ലൈൻ തുടക്കത്തിൽ ബോംബെ വഴിയായിരുന്നു . പിന്നീട്‌ കാസിപ്പെട്ടിൽ നിന്ന് ബാൽഹർഷാ വരെ പുതിയ ലിങ്ക് ലൈൻ ഇട്ടപ്പോൾ ഡൽഹി ചെന്നൈ  ദൂരം ഏതാണ്ട് 200 കിലോമീറ്റർ കുറവായി. രൂക്ഷ ജലക്ഷാമമുള്ള ഉണങ്ങിവരണ്ട കാസിപ്പെട്ട് അത്ര ജനവാസമുള്ള സ്ഥലമൊന്നുമായിരുന്നില്ല. റെയിൽവേ സ്റ്റേഷൻ തന്നെയായിരുന്നു പ്രധാന സ്ഥാപനം. അതിനു ചുറ്റും വാറംഗലും, ഹമ്മൻകോണ്ടയുമൊക്കെ പിന്നീട് പട്ടണങ്ങളായി വളർന്നു. എന്തിനാണെന്നറിയില്ല, ഇവിടെ ജി ടി എക്സ്പ്രസ്സ് ഏറെ നേരം നിർത്തിയിടുമായിരുന്നു. 

The Legendary GT Express

പറഞ്ഞു വന്ന കഥ പാതി വഴിയിലാണ്. 1980 –  കാസിപെട്ടിലെ ഫസ്റ്റ്  ക്‌ളാസ്സ് വെയ്റ്റിംഗ്ഗ് റൂം. സമയം രാത്രി പത്തുമണിയോടടുക്കുന്നു. പാതി മയക്കത്തിലായിരുന്നു എന്നോട് നല്ല ഉച്ചാരണശുദ്ധിയുള്ള ആംഗലേയ ഭാഷയിൽ ആരോ ചോദിക്കുന്നു. ഹൌ ആർ യു സർ? കണ്ണ് തുറന്നു നോക്കിയപ്പോൾ വെളുത്തു ചുവന്ന സുമുഖനായ ഒരു മദ്ധ്യ വയസ്കൻ. എന്നെപ്പോലെ തന്നെ ഏതോ ദീർഘദൂര ട്രെയിനിൽ വന്നിറങ്ങി ഹൈദരാബാദിനു പോകാൻ കാത്തിരിക്കുകയാണ്. പരിചയപ്പെടാനുള്ള  ധൃതിയിലാണെന്നു തോന്നുന്നു. അപരിചിതരെ പരിചയപ്പെടുന്നതിലുള്ള എല്ലാ സങ്കോചവും എനിക്കുണ്ട്. അദ്ദേഹം വിടുന്ന മട്ടില്ല.  പേരുപറഞ്ഞു – ഡി കോസ്റ്റായെന്നോ ഡി കുണയെന്നോ മറ്റോ ആയിരുന്നെന്നാണ് ഓർമ്മ. സൗത്ത് സെൻട്രൽ റെയിൽവേയിലെ ഉദ്യോഗസ്ഥൻ. ആംഗ്ലോ ഇന്ത്യൻ. കമ്പി തപാൽ വകുപ്പും റെയിൽവേയും അന്ന് അവരുടെ കുത്തകയായിരുന്നു. സായിപ്പു കൊടുത്തിട്ടു പോയ ചെറിയ സൗജന്യങ്ങൾ. പിന്നെയങ്ങോട്ട് സംസാരമായിരുന്നു. എന്നെക്കുറിച്ചു അറിയുന്നതിലുമുപരി അദ്ദേഹത്തിന്റെ വീരകഥകൾ  കേൾപ്പിക്കുന്നതിലായിരുന്നു താല്പര്യം. ആ വാചാലതയ്ക്കു പിന്നിൽ രണ്ടെണ്ണം വീശിയതിന്റെ ഊർജവും ഉണ്ടായിരുന്നിരിക്കണം. അദ്ദേഹത്തിന്റെ ജോലിയാണ് രസകരം. മേഖല ആസ്ഥാനമായ സെക്കൻഡറാബാദിൽ നിന്ന്  യാത്ര പുറപ്പെട്ടിട്ടു തിരികെയെത്താത്ത വാഗണുകൾ കണ്ടെത്തുന്ന പണിയാണ് – ഉദ്യോഗപ്പേര് വാഗൺ ട്രെയ്‌സെർ. കഥ കേൾക്കാൻ എനിക്ക് താല്പര്യം ആയി . വാഗണുകൾ എങ്ങെനെ നമ്പറുകളിടുമെന്നും റൂട്ട് നിശ്ചയിക്കുന്ന രീതിയുമൊക്കെ അയാൾ വിശദമായി പറഞ്ഞു. ഗുഡ്സ് ട്രെയിനുകളിൽ ഘടിപ്പിക്കുന്ന വാഗണുകൾ മാസങ്ങൾ കഴിഞ്ഞാവും തിരികെയെത്തുന്നത്‌. അങ്ങനെ മാസങ്ങൾ കഴിഞ്ഞിട്ട് വരാത്തവ തേടിയാണ് ഇദ്ദേഹം യാത്രയാവുന്നത്. എല്ലായിടത്തേക്കും ഫസ്റ്റ് ക്ലാസ്സിൽ  സൗജന്യ യാത്ര. ഗസ്റ്റ് ഹൗസുകളിൽ ഉണ്ടുതാമസം. പക്ഷെ വാഗണും കൊണ്ടേ അദ്ദേഹം തിരികെ വരൂ.  ഇന്ന് RFID  ടാഗും, ജി പി എസും,  കമ്പ്യൂട്ടറൈസ്ഡ് ട്രാക്കിംഗ് സിസ്റ്റവുമൊക്കെ ഉള്ളതുകൊണ്ട് ഓഫിസിൽ തന്നെയിരുന്നുകൊണ്ടു എല്ലാ വാഗണും കൃത്യമായി സ്ഥാനനിർണ്ണയം നടത്താനുള്ള സംവിധാനമുണ്ട്. പക്ഷെ അന്ന് ഇത് എങ്ങനെ സാധിക്കുന്നു? അസാമാന്യ മിടുക്കൻ തന്നെ എന്ന് തോന്നി. യാത്രാക്ഷീണം കൊണ്ട് പതുക്കെ ഉറങ്ങിപ്പോയ എന്നെ ഹൈദെരാബാദിലേക്കുള്ള ട്രയിൻ വരാറായപ്പോൾ അയാൾ തന്നെ വിളിച്ചെഴുനേൽപ്പിച്ചു. പിരിയുന്നതിനു മുൻപ് പറഞ്ഞു. “George! You know how do I track the lost wagons? When the wagon starts the journey I will wrongly tag a few of them.The wagon meant for Madras will go to Vizag and only I can trace it.” കള്ളച്ചിരിയോടെ അയാൾ നടന്നു നീങ്ങി. എങ്ങനുണ്ട് ബുദ്ധി? സർക്കാർ ജോലിയിൽ എന്തെല്ലാം സാധ്യതകൾ

Ther was a time when the Indian Railway used to serve alcohol in running trains

വിദ്യാഭ്യാസം വീട്ടുതടങ്കലിൽ

This image has an empty alt attribute; its file name is image.jpg

ഒരു വർഷത്തിലധികമായി ഏതാണ്ട് നിശ്ചലമായ വിദ്യാഭ്യാസ രംഗം തുടർന്നും അനിശ്ചിതത്വത്തെ അഭിമുഖീകരിക്കുകയാണ്. മണിക്കൂറുകളോളം ഇലക്ട്രോണിക് സ്‌ക്രീനുകളിൽ നോക്കിയിരിക്കുന്ന വിദ്യാർത്ഥികളും, ക്യാമെറയോട് മാത്രം സംസാരിക്കുന്ന അദ്ധ്യാപകരും, ഇരുപത്തിനാലു മണിക്കൂറും ഏഴു ദിവസവും കുട്ടികളെ ശ്രദ്ധിക്കേണ്ടി വരുന്ന മാതാപിതാക്കളും, സാമ്പത്തിക ബുദ്ധിമുട്ടിലായ മാനേജുമെന്റുകളും രോഗവ്യാപന കണക്കുകൾക്കിടയിൽ അപ്രസക്തമായിപ്പോയോ എന്ന് സംശയം. അദ്ധ്യാപകരും, മാനേജ്‌മെന്റുകളും ഭരണാധികാരികളുമൊക്കെ ഈ വിഷയത്തിൽ  ഇടപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ എത്രമാത്രം പ്രയോജനപ്പെടുമെന്നത് കണ്ടറിയണം. ഐ ടി സാങ്കേതങ്ങളുപയോഗിച്ച് ഇപ്പോൾ നടക്കുന്ന നൂതന പഠന മാർഗ്ഗങ്ങളുടെ കാര്യക്ഷമതയും സംശയത്തിലാണ്. വികസിത രാജ്യങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന “ഹൈബ്രിഡ്” വിദ്യഭ്യാസ സമ്പ്രദായമായിരിക്കും ഈ കോവിഡ് കാലത്തും അതിനുശേഷവും പൊതുവായി നിലവിൽ വരൻ സാദ്ധ്യത. അത് മുൻകൂട്ടി കണ്ടു നടപടികൾ ആരംഭിക്കേണ്ട സമയമായി.

സ്‌കൂൾ അടച്ചുപൂട്ടൽ മൂലം വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന പഠനാവസരങ്ങൾ ആശങ്കയുളവാക്കുന്നതാണെങ്കിലും, മാതാപിതാക്കളുടെ ജീവിതത്തിൽ ഇതുളവാക്കുന്ന പ്രത്യഘാതങ്ങളും ഒപ്പം തന്നെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ഈ കോവിഡ് കാലത്ത് സ്‌കൂളിൽ പോകാത്ത കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ജോലിയുപേക്ഷിക്കേണ്ടി വരുന്ന അമ്മമാർ നിരവധിയാണ്. സദാസമയവും വീട്ടിൽ കഴിയുന്ന കുട്ടികൾ അമ്മമാരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ. സഹൃദങ്ങളും കളിക്കളങ്ങളുമില്ലാതെ ബോറടിച്ചിരിക്കുന്ന കുട്ടികളുടെ  മാനസിക സംഘർഷങ്ങളുടെ ഇരകളാകുന്നത് മാതാപിതാക്കളാണ്, പ്രത്യേകിച്ച് അമ്മമാർ. ചെറിയ ക്‌ളാസ്സുകളിലെ കുട്ടികളുടെ ഓൺലൈൻ ക്‌ളാസ്സുകൾക്ക് പലപ്പോഴും മാതാപിതാക്കളുടെ സാന്നിദ്ധ്യം ആവശ്യമാണ്. ആ ഉത്തരവാദിത്തവും പലപ്പോഴും അമ്മമാരുടെ ചുമലിലായിരിക്കും വന്നു വീഴുന്നത്. അച്ഛൻ ദൂരെ സ്ഥലത്ത് ജോലിചെയ്യുന്നയാളാണെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. സ്‌കൂൾ അടച്ചുപൂട്ടൽ ഗൃഹാന്തരീക്ഷത്തിലുണ്ടാക്കിയ പ്രതിസന്ധികളും സംഘർഷങ്ങളും ഭാവിയിൽ ഗവേഷണ വിഷയമാകുമെന്നതിൽ സംശയമില്ല.

അടച്ചുപൂട്ടലിൽ നഷ്ടപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ അനന്തര ഫലങ്ങൾ യുവതലമുറയുടെ ഭാവിയെ സാരമായി ബാധിക്കുമെന്നതിൽ സംശയമില്ല. അപൂർവം ചില സ്ഥാപനങ്ങളൊഴിച്ചാൽ പോയ വർഷം മിക്കവാറുമൊക്കെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പേരിൽ ഏതാണ്ട് താൽകാലിക തട്ടിക്കൂട്ട് പരിപാടികളായിരുന്നു. വീട്ടു ജോലിക്കിടയിലെ സൂം ക്‌ളാസ്സുകളും,  ചാനൽ വഴി അദ്ധ്യയനവും, സിലബസ് വെട്ടിക്കുറക്കലും, പ്രാക്റ്റിക്കലുകൾ ഒഴിവാക്കലും,  അശാസ്ത്രീയമായ പരീക്ഷ നടത്തിപ്പും എല്ലാം വിദ്യാഭ്യാസത്തിലെ വെള്ളം ചേർക്കലുകളായി. പന്ത്രണ്ടു വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലെ രണ്ടു വർഷമാണ് നഷ്ടപ്പെടുന്നത്. ഒരു വർഷം കൂടി കഴിഞ്ഞാലും കര്യങ്ങൾ എല്ലാം സുഗമമായിക്കൊള്ളണമെന്നില്ല. ബന്ധപ്പെട്ടവരുടെ കൃത്യമായ  ആലോചനയും  ഇടപെടലുകളും ആവശ്യമായിരിക്കുന്നു.

 അദ്ധ്യാപകർ നല്ലൊരു വിഭാഗം ഓൺലൈൻ ക്‌ളാസ്സുകളെടുക്കാൻ ഇതിനകം പ്രാപ്തരായെന്നു കരുതാം. നേരിട്ടുള്ള പഠിപ്പിക്കലിനെക്കാൾ വളരെയേറെ തയാറെടുത്തുവേണം ഓൺലൈനിൽ പഠിപ്പിക്കാനെത്തുന്നത്.  കുട്ടികളോടൊപ്പം പലപ്പോഴും മാതാപിതാക്കളും ക്‌ളാസ്സുകൾ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളത് അവരെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരുമാക്കുന്നു. ഇതെല്ലാം അതിജീവിക്കാൻ അദ്ധ്യാപകർ ഈ കോവിഡ് കാലമത്രയും കഠിനപ്രയത്‌നം ചെയ്തിട്ടുണ്ടെന്നതിനു സംശയമില്ല. പക്ഷെ പ്രശ്നങ്ങൾ അതുകൊണ്ടു തീരുന്നില്ല. തുടരെയുള്ള ഓൺലൈൻ ക്‌ളാസ്സുകളിൽ വിദ്യാർത്ഥികളുടെ “അറ്റെൻഷൻ സ്പാൻ” കുറഞ്ഞു വരുന്നതായാണ് ശാസ്ത്രീയ പഠനങ്ങൾ കാണിക്കുന്നത്. തന്നെയുമല്ല വീടിനു പുറത്തിറങ്ങാതെ ഇലക്ടോണിക് സ്‌ക്രീനിൽ ദീർഘനേരം കണ്ണ് നട്ടിരിക്കുന്നതിന്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ഇനിയും പഠിക്കേണ്ട വിഷയമാണ്.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ആശങ്കയുളവാക്കുന്ന മറ്റൊരു വശം വിദ്യാർത്ഥി സമൂഹത്തിൽ ഇത് സൃഷ്ടിക്കുന്ന വിവേചനമാണ് (ഡിജിറ്റൽ ഡിവൈഡ്). സാമ്പത്തികമായി ഉയർന്ന  പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾ നിലവാരമുള്ള ഫോണുകളും കമ്പ്യൂട്ടറുകളും വേഗത കൂടിയ ഇന്റർനെറ്റ് സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾ അതിനു ശേഷിയില്ലാത്തവർ രണ്ടാംകിട ഫോണുകളും പരിമിതിയുള്ള മൊബൈൽ ഇന്റർനെറ്റും കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. കൈറ്റ്  വിക്ടേഴ്‌സ് ചാനൽ വഴിയും സാമൂഹ്യ മാധ്യമങ്ങൾ വഴിയുമുളള ഫസ്റ്റ് ബെൽ ക്‌ളാസ്സുകളാണ് സർക്കാരിന്റെ പദ്ധതി. ഇതിനിന്നും സൗകര്യങ്ങളില്ലാത്ത ഒരു ചെറിയ വിഭാഗം ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് പാടെ ഒഴിവാക്കപ്പെടുന്നുമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ഇന്റർനെറ്റ് വേഗതകുറവ് ഓൺലൈൻ ക്‌ളാസ്സുകൾ പലപ്പോഴും അസാദ്ധ്യവുമാക്കുന്നു.

സ്വകാര്യ സ്‌കൂളുകളിലെ സൗകര്യങ്ങളൊക്കെ സർക്കാർ സ്‌കൂളുകളേക്കാൾ ഒരിക്കൽ മെച്ചപ്പെട്ടതായിരുന്നെങ്കിലും, കേരളത്തിൽ സർക്കാർ തലത്തിൽ വിദ്യാഭ്യാസ രംഗത്ത് നടത്തിയ നല്ല രീതിയിലുള്ള ഇടപെടൽ നിലവിലെ സമവാക്യങ്ങൾ മാറ്റുന്നുണ്ട്. ക്ലാസുകൾ സ്മാർട്ട് ആവുമ്പോൾ വിജ്ഞാനം പകർന്നു കൊടുക്കുക എന്ന പ്രാഥമിക അദ്ധ്യാപക ധർമ്മം ദുർബലപ്പെട്ട് ഏതാണ്ട് ഒരു മദ്ധ്യസ്ഥന്റെ റോളിലേക്ക് ചുരുങ്ങുന്നു. പഠന ആപ്പുകളും ഇ-ലേർണിംഗ് ഉപാധികളും അദ്ധ്യാപന രീതിയിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വരുത്തുമെന്നതിനു സംശയമില്ല.  ഓരോ ക്‌ളാസ്സുകളിലെയും പാഠ്യപദ്ധതി  ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്മാർട്ട് പാനലുകൾ പോലും മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരം ആപ്പുകളും ഉപാധികളും ആത്യന്തികമായി വിദ്യാഭ്യാസത്തെ എങ്ങനെ ബാധിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധർ ചിന്തിക്കേണ്ടതുണ്ട്. ഇപ്പോൾ ഇവിടെ ഓരോരുത്തരും അവരവരുടെ ഭാവനയ്ക്കനുസരിച്ച്‌  സാങ്കേതിക മാർഗ്ഗങ്ങൾ സ്വീകരിക്കുന്നു. വികസിത രാജ്യങ്ങളിൽ വളരെ അവധാനതയോടെയാണ് ഇത്തരം വിഷയങ്ങളെ സമീപിക്കുന്നത്. പരമ്പരാഗത പഠന മാർഗത്തിനു പകരം വെയ്ക്കാൻ ഒരു സാങ്കേതിക മാർഗ്ഗവും മതിയാവുകയില്ലെന്നുള്ള തിരിച്ചറിവിൽ പല രാജ്യങ്ങളിലും ഈ മഹാമാരിക്കാലത്തും സ്‌കൂളുകൾ പരിമിതമായെങ്കിലും തുറന്നു പ്രവർത്തിയ്ക്കുന്നുണ്ട്‌  .

 സ്‌കൂൾ വിദ്യാഭ്യാസ തലത്തിൽ ഇന്ന് ഇന്ത്യയിൽ വിവിധതരം പാഠ്യപദ്ധതികളും അനുബന്ധ സൗകര്യങ്ങളുമുള്ള സ്ഥാപനങ്ങളാണ്  നിലവിലുള്ളത്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള സംസ്ഥാന സിലബസ് അനുസരിച്ചു പ്രവർത്തിക്കുന്ന സർക്കാർ സ്‌കൂളുകൾ മുതൽ ഇന്റർനാഷണൽ ബോർഡുകളുമായി അഫിലിയേറ്റ് ചെയ്ത് നീന്തലും കുതിരസവാരിയും പോലും പാഠ്യപദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾ വരെ ഇവിടെയുണ്ട്.

ഏതാണ്ട് ഒരേ ശ്രേണിയിലുള്ള സ്ഥാപനങ്ങൾ ഒരു പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിൽ  കുഴപ്പമില്ലെങ്കിലും എല്ലാ സാഹചര്യങ്ങൾക്കും അനുയോജ്യമായ ഒരു ഇ- ലേർണിംഗ്  പദ്ധതി സ്‌കൂൾ തലത്തിൽ അസാദ്ധ്യമാണ്. ലാഭ നഷ്ടകണക്കുകൾക്കു പ്രസക്തിയില്ലാത്ത സർക്കാർ സ്ഥാപനങ്ങളിൽ ഏകതാനമായ നടപടികൾ സ്വീകരിക്കാമെങ്കിലും, പഠന പാഠ്യേതര സൗകര്യങ്ങളിൽ പലതട്ടുകളിലായിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു അങ്ങനെയൊരു പദ്ധതി പ്രായോഗികമല്ല. അത്യാവശ്യത്തിനു മാത്രം സൗകര്യങ്ങളുള്ള സ്വകാര്യ സ്‌കൂളുകൾക്ക് ഒരു പക്ഷെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാകാം. എന്നാൽ വൻതോതിൽ മുതൽ മുടക്കി ഹോസ്റ്റലുകൾ, ബസുകൾ, കാന്റീൻ, ചിലവേറിയ കായിക വിനോദങ്ങൾ പഠിപ്പിക്കാനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കുകയും അതിനാവശ്യമുള്ള ജീവനക്കാരെ നിലനിർത്തുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ ഇപ്പോൾ  സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. കൂടാതെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പല സ്‌കൂളുകളും സ്വന്തം നിലയിൽ തന്നെ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ ഗണ്യമായി മുതൽ മുടക്കി ക്‌ളാസ് റൂമുകളിൽ സ്മാർട്ട്  പാനലുകൾ, ഹൈസ്പീഡ് ഇന്റർനെറ്റ് കണക്ഷനുകൾ, അധ്യാപകർക്ക് വേണ്ട പരിശീലനങ്ങൾ ഒക്കെ ഉറപ്പാക്കിയിരുന്നു. ഹോസ്റ്റലും ബസും കാന്റീനും മറ്റും പ്രവർത്തിച്ചാലും ഇല്ലെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകണം, അത്യാവശ്യം അറ്റകുറ്റ പണികൾ നടത്തി നിലനിർത്തണം. എല്ലാ മേഖലകളെയും ബാധിച്ച സാമ്പത്തിക പ്രശ്നങ്ങൾ മൂലം ട്യൂഷൻ ഫീസ് തന്നെ പിരിച്ചെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ ഇത്തരം ചിലവുകൾ അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുന്നു. അപൂർവം ചില സ്ഥാപനങ്ങളെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്നതും ശമ്പളം വെട്ടികുറക്കുന്നതും മനുഷ്യത്വപരമായ സമീപനമാണെന്നു തോന്നുന്നില്ല.  നമ്മുടെ ചെറുപ്പക്കാർക്ക് വലിയ തോതിൽ തൊഴിൽസാദ്ധ്യതകൾ തുറന്നു കൊടുക്കുന്ന സ്വകാര്യ വിദ്യാഭ്യാസമേഖലയെ ഈ വിഷമഘട്ടത്തിൽ കരുതിയില്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാവി സമ്പദ്ഘടനയ്ക്കു പോലും സാരമായ ക്ഷതമേൽക്കും. 

വിവര സാങ്കേതിക സഹായത്തോടൊപ്പം നേരിട്ടുള്ള പഠനവും കലർത്തി ഒരു ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായിരിക്കും വരും കാലങ്ങളിൽ നടപ്പാകാൻ പോകുന്നതെന്നാണ് സൂചനകൾ. അതിനുള്ള അടിസ്ഥാന പ്രവർത്തനങ്ങൾ ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ട്‌ അദ്ധ്യാപകരെല്ലാം സ്‌കൂളുകളിൽ എത്തി  എല്ലാ ദിവസവും കുറച്ചു വിദ്യാർത്ഥികളെയെങ്കിലും ക്യാമ്പസുകളിൽ എത്തിച്ചു കൊണ്ട് സ്‌കൂൾ അനുഭവം പകർന്നു കൊടുക്കേണ്ടതാണ്. ഒപ്പം ഓൺലൈൻ ക്‌ളാസ്സുകളും. ഉദാഹരണത്തിന് ഒരേക്ലാസ്സിലെ പത്തു വിദ്യാർഥികൾ ഒരു ദിവസം സ്‌കൂളിൽ നേരിട്ട് എത്തുമ്പോൾ അതെ ക്ലാസ്സിലെ മറ്റുള്ളവർ ഓൺലൈനിൽ അവരോടൊപ്പം തന്നെ പങ്കെടുക്കുന്നു. അങ്ങനെ എല്ലാവർക്കും നേരിട്ട് ആഴ്ചയിൽ ഒരിക്കലെങ്കിലും ക്യാമ്പസ്സിൽ വരാനും അദ്ധ്യാപകരുമായി നേരിൽ സംവദിക്കാനും അവസരം ഉണ്ടാകുന്നു. കുറഞ്ഞ ചിലവിൽ ഏതാനും ചില ഉപകരണങ്ങളുടെ സഹായത്തോടെ സാങ്കേതികമായി ഇത് സാദ്ധ്യമാണ് താനും. അല്ലെങ്കിൽ പോലും സംശയ നിവാരണത്തിനും, റെമഡിയൽ  ക്ളാസ്സുകൾക്കും മറ്റുമായി ചെറിയ ഗ്രൂപ്പുകളായി വിദ്യാർത്ഥികളെ സ്‌കൂളുകളിൽ വരുത്താവുന്നതാണ്. ഷിഫ്റ്റ് സമ്പ്രദായവും ആലോചിക്കാവുന്നതാണ്. പ്രൈമറി, പ്രീ പ്രൈമറി  വിദ്യാർത്ഥികൾക്കും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുതന്നെ ചെറിയ കൂട്ടമായി ക്യാമ്പസ് വിസിറ്റുകൾ സംഘടിപ്പിക്കണം. രോഗ സംക്രമണ നിരക്ക് കുറയുന്നതനുസരിച്ച് ഇങ്ങനെ നേരിട്ടുള്ള പഠനത്തിന് കൂടുതൽ വിദ്യാർത്ഥികളെ ക്യാമ്പസ്സിൽ അനുവദിക്കാവുന്നതുമാണ് .ഇപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമാകുന്ന പല അവസങ്ങളും ഇത്തരം ഒരു സങ്കര വിദ്യഭ്യാസത്തിലൂടെ നികത്തുകയും ചെയ്യാം. ഇതും കടന്നുപോകുമെന്ന് കരുതി നിഷ്ക്രിയരായിരിക്കാതെ അതിജീവിക്കാനുള്ള മാർഗ്ഗങ്ങൾ തേടിയില്ലെങ്കിൽ തലമുറകളോടുള്ള തിരുത്താനാവാത്ത തെറ്റായി ഈ കാലഘട്ടം വ്യാഖാനിക്കപ്പെടും.

Lock Down Musings


1. I WANT TO GO HOME

” I want to go home, I want to go home

I don’t want to be holed up in this dungeon any more

Where a cough, a sneeze is fraught with fear

Wheezing,even breathing warns of death near

Parasites in your eyes, when hosts turn hostile

Chase us like criminals with no qualms of conscience

Virus doesn’t differentiate, the migrant or the native

You have all the means I have none.

I don’t want free ration, better earn it like you

Queuing for free lunch, a slur on my honour

Yes! We too have honour , not the rich alone

Any thing comes free has strings I know

We miss the “pots of meat in Egypt”, the “fish we ate for free”

Ilish macher jhol, Mishti Doi; Appam Fish Molee, Parotta Beef

Take me over the Plateau, take me over the seas

To the golden mustard fields, to the evergreen coconut groves.

To the base of the hills, to the banks of the river

Far from the crowds, far from the chasing cops

Where I was born, where I was grown

Where I want to stay, where I want to die.

Image result for picture spikes and barbed wires farmers

2. WAITING FOR HARVEST

Don’t bite the hands that feed you, leave it to the crocodile

Hands may turn fists and it’ll take a while for a smile.

Never sow spikes on the road to reconciliation

Lest you reap thorns for your own coronation

Barbed wires are good at Guatanamo Bay  

Not a good idea to keep your own people at bay

Never build walls even when you differ

You may need them as crises pass by the hour

For it isn’t our fault, we stumbled and fell

They will not repeal, come high water, come hell.

They say power corrupts, I say it makes one stupid too

Blame it on yourself, you are the one who chose them too.

“ഔട്ട് ഓഫ് ദി ബോക്സ്”

ഇന്നോവേഷനും സ്റ്റാർട്ട് അപ്പും ഒക്കെ ഇപ്പോൾ ആവർത്തിച്ചു ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളാണല്ലോ – പ്രത്യേകിച്ച് എൻജിനീയറിങ് വിദ്യാഭ്യാസ മേഖലകളിൽ. അരനൂറ്റാണ്ടിന് മുൻപ് ഈ വിഷയം വളരെ രസകരമായി അവതരിപ്പിച്ച അദ്ധ്യാപകനെ ഓർക്കുന്നു.

ഹൈസ്‌കൂൾ കാലം. ഏതോ അധ്യാപകൻ അവധിയായതിനാൽ ആ പീരിയഡിലേക്കു പകരക്കാരനായി കുട്ടികളെ അടക്കിയിരുത്താനായി നിയോഗിക്കപ്പെട്ടതായിരുന്നു കെമിസ്ട്രി സാറിനെ.പലപ്പോഴും പകരം വരുന്ന സാറന്മാർ പറയുന്നത് സ്ഥിരം അധ്യാപകർ പഠിപ്പിക്കുന്നതിനേക്കാൾ രസകരമാകാറുണ്ടായിരുന്നു. നിറയെ ഇടംപല്ലുകളുണ്ടായിരുന്ന സാറിന്റെ പേരും ഇരട്ടപ്പേരും എല്ലാം കൃത്യമായി ഓർക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളും അദ്ദേഹത്തിന്റെ ഇടംപല്ലുകളെപ്പോലെ തന്നെ വ്യക്തമായി ഓർമയുണ്ട്. അവതരിപ്പിച്ച വിഷയത്തിന്റെ ഏകദേശം അർഥം ഇങ്ങനെയായിരുന്നു. നമുക്ക് ചുറ്റും എന്ത് കണ്ടാലും നമ്മൾ “അതിങ്ങനെയല്ലായിരുന്നെങ്കിൽ” എന്ന ചോദ്യം ചോദിക്കണം.

ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പോൾ ആദ്യമായി ഒരാൾ അങ്ങനെ താഴേക്ക് മാത്രം വീഴുന്നതിന്റെ കാരണം അന്വേഷിച്ചതും,  ഭൂമി സൂര്യന് ചുറ്റുമാണ് കറങ്ങുന്നതെന്നു ഗലീലിയോ പറഞ്ഞപ്പോളുണ്ടായ കോലാഹലവുമൊക്കെ സരസമായി അവതരിപ്പിച്ചു. ഡ്രോയിങ് മാഷ്  ആനയുടെ പടം  വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുട്ടിമാത്രം ഒരു നേർരേഖയും അതിനു മുകളിൽ ഒരു അർദ്ധ വൃത്തവും മാത്രം വരച്ചിട്ടു “എന്റെ ആന മതിലിന്‌ അപ്പുറത്താണ്” എന്ന് പറഞ്ഞപ്പോൾ അത് ശരിയാണല്ലോ എന്ന് എനിക്കും തോന്നി. അവസാനം അദ്ദേഹം തന്ന ഹോം വർക്ക് ആയിരുന്നു സൂപ്പർ.

“നിങ്ങൾ വീട്ടിൽ പോയി ആലോചിക്കുക”

  1. എല്ലാ ആനകളുടെയും നിറം മഞ്ഞ ആയിരുന്നെങ്കിൽ?
  2. മനുഷ്യർക്കെല്ലാം കണ്ണുകൾ വിരൽ തുമ്പത്തായിരുന്നെങ്കിൽ?
  3. ഭൂമിയുടെ അച്ചുതണ്ട് 23.5 ഡിഗ്രിക്ക് പകരം 23 ഡിഗ്രി ചരിവിൽ ആയിരുന്നെങ്കിൽ?.

“ഔട്ട് ഓഫ് ദി ബോക്സ്” ചിന്തയെന്ന ആശയം  ഇതിനപ്പുറം ആ പ്രായത്തിൽ മനസ്സിലാക്കി തരാനാകുമോ? അക്കാലത്തെ സ്‌കൂൾ അധ്യാപകരൊന്നും പി ജി യോ, എം ഫിലോ,  പി എച്ച് ഡി യോ ഒന്നും ഉള്ളവരായിരുന്നില്ല. വെറും സാധാരണക്കാർ. പക്ഷെ അവരൊക്കെ പഠിപ്പിച്ചതിൽ നിന്നാണ് നമ്മൾ അറിവുകൾ കെട്ടിപൊക്കുന്നതു.

2020 An Year of Despair and Hope

“Ring out the old, ring in the new,

Ring Happy bells, across the snow:

The year is going, let him go;

Ring out the false, ring in the true.”

(Alfred Lord Tennyson -In Memorium)

At the end of December we pause to reflect on the favourite moments of the year that is passing by while trying to block the bad memories from consciousness. Unfortunately emotional memories are more vivid than the boring ones and that is why traumatic memories are hard to forget. Imagine you could delete bad memories. May be nature doesn’t want it that way. No wonder Moses wanted the Israelites to remember their bad days so that they will be thankful to their God. So, the year 2020 cannot just be deleted.

 I was at it, recapping my memories, from the days of hard bound diaries, not to be seen or read by anyone but for a possible “re-living” on a later day. There you wouldn’t mind putting down the unpleasant memories as well since the privacy settings are “Only for me”.  But ever since the social media took over I was putting it up in public gaze with possible reservations.( https://underthesun.me/2018/12/30/the-year-that-was/)

 But what is there to recollect about 2020? Perhaps an year that we would like to completely forget.  It ended as it began “not with a bang but a whimper”.  In January the clouds of the pandemic were far away in Wuhan or in Italy but it hardly took two nervous months to reach India and by March end the nation went on a complete lockdown. Since then we haven’t come out of it though officially the lockdown is lifted. And we are not sure what is in store for us. It is not that everything is going to change from the first of January 2021 though we hope for it. New Year is just a date in the calendar and time is a continuum.

For us this was almost a zero year, just 365 days of eating and sleeping. We were bound indoors and our dear ones could not reach us. The first and most severe blow for us was the ban on travel– all kinds of travel which we loved most. Though both of us had travelled individually for official purposes, there you are mostly bound to your hotel rooms and seminar halls or at best a half day city tour at the mercy of the organisers.  We were waiting for retirement to take on the world at our pace and we were saving for that – a Mediterranean cruise, a glimpse of Africa and an experience of South America –the Andean Peaks, the Amazonian Rain Forests, the Incan ruins and the colonial towns…..  We had a big bucket list of places to visit, we had a ten year visa to both US and UK that are sparingly used and we had standing invitations from quite a few exotic corners. Now all those look far off possibilities with advancing years and forced love for your own bedroom and dining hall. 

Motivational speakers and men of substance say that one should always see the glass half full. Reduced carbon emissions, a new lease to nature, digital revolution, improved public hygiene, clearer waterways, less noise and many other positive impacts can be pointed out. But do they outweigh the negatives? I think it depends on your age profile, source of income and above all mindset. Senior citizens and the immuno-compromised live in constant fear and the stories of Covid victims who had hardly any exposure make the scenario grimmer.

Many industries like tourism, hotel, airlines, real estate, construction etc.  have lost heavily and the economy in general has gone south. Beauticians, barbers, hotel workers, domestic maids and many other daily wage earners have lost their sustenance. But the relatively well off are sleeping better re-structuring their life styles, practicing meditation and improving life skills.  For them there is joy of an empty schedule. Government says ”stay at home” and “hallelujah we were waiting for this all through our lives”. 

There is no denying the fact that there are many positive things that happened in the year  – the concept of schooling has totally changed, children are allowed to get bored and the 9 to 5 mindset with weekend to relax are all things of the past and above all our own Shylaja teacher has made herself to be the cover star of Vogue.

May be when future generations look back at 2020 the perspective will be totally different. Though now we may mutter in despair, future might owe a debt of thanks to this pandemic. Troubled eras have always inspired positive human progress. And 2020 will be no different. The vaccines have been developed with astonishing speed and there could be many positive fall outs of the dramatic research in the area of messenger RNA. Many new business models and smarter ways to remain in job are definitely visible impacts of the Covid hit economy. And on top of it all we learnt to be modest.

At a personal level the year had a mixed bag for us. There were moments of anxiety but timely help proved the oft quoted saying “this too shall pass..” If I am to name one positive fall out this pandemic it would be that it made me appreciate books anew. I had read and re-read books ranging from “Kerala Charithram” of Sreedhara Menon and “The Plague” of Albert Camus to “Meesha” of S.Harish and “A Promised Land” by Barack Obama with so many titles in between. I am waiting for one of those yet to be published books about the great exodus of the thousands of labourers trudging homes from cities in the wake of the lockdown – driven out from places which they mistook as their homes embarking on a long journey on foot under the blazing sun.

For all the horrors of the year, hope is still present. In times of disaster Prophets doom appear from nowhere and predict about worse things still to happen. So better then, to be positive and optimistic.

Dunning-Kruger Effect – Life is not complicated as it seems to be

In these days of lock down, it was a big challenge for me when my broadband modem burnt out in the lightning during the recent summer rains. Though I had switched off the power, the cable from the splitter was through and that appears to have caused the damage. It did not take too long for me to realise that WIFI is the most basic need in Maslow’s hierarchy. A computer hardware dealer known to me promised that he will try to do something if any of his mechanics could be contacted, though it could be pretty difficult during these lock down days. After a few ‘gentle reminders’ he arranged a new modem and sent a Mechanic for installation. The bloke had to pass through several police check points before reaching my house. He came in with his mask on and at the doorstep itself I offered him hand sanitiser, something which many of us have heard about only now. With the air of an expert hardware technician, he took out his tools and connected the new modem to the phone line but unfortunately even after hours of efforts the Internet was not through. With a long face he went away with the promise that he will return the next day. I sanitised the whole PC, mouse, keyboard, the table, the chair , doorknobs, hand rails and whatever I thought he had touched. He turned out after two days with the same face mask on with an added air of confidence as if this time he going to definitely fix it. Once again after spending hours without any success he struck a glorious retreat with the final diagnosis that the Telephone Exchange has to re-set the Mac id and he is unable to contact anyone in the BSNL exchange. He was crestfallen and me too. Once again the disinfection protocol was strictly followed. My friend, the hardware dealer, reassured that “he is one of my best technicians and when he says no then nothing much can be done at this juncture, let us wait for the lock down to be lifted.”

In the evening I contacted my old colleague in BSNL based in a far off town and he assured me that there is no need for Mac id etc. and all that is to be done is to set up the modem. He guided me step by step right from opening the browser, typing the IP number of the modem in the address bar, opening the set up wizard and making necessary changes in the different popup windows. Lo and behold! To my great surprise and immense relief the Internet was through within about ten minutes and I was wondering what that Technician was doing for two days on my system. Among other things this incident taught me the following.

  1.  Like computers, modems contain electronic circuitry that can be damaged by sudden power surges or disruptions caused by lightning.
  2. Because these power surges can travel through electrical and telephone wires, simply turning off the equipment may not be enough.
  3.  To keep your electronics as safe as possible, turn them off and unplug the power cords from the sockets when you hear distant thunders. In addition to pulling the plug on the DSL modem after you turn it off; disconnect the telephone line from the back of the modem.
  4. One can live without WIFI.
  5. Life’s problems are not as complicated as they seem to be, if only you tackle it step by step.
  6. Very often we have to deal with people who think they are much better at their jobs than they really are.
  7. More things are wrought by commonsense than this world dreams of.

Some Candid Covid Thoughts

Plenty of reliable information on Covid 19 is available in public domain but in this tsunami of data it is getting more and more difficult to separate the chaff from the grain. We are becoming a country with highest per capita opinion..at least on Covid and as the WHO Director General has said “We’re not just fighting an epidemic; we’re fighting an infodemic”.

Present generation doctors are fortunate to have experienced a pandemic during their active career unlike their professors in the Medical College who had only read about them in medical books. This is true of our police force too whose predecessors also might never have got such an opportunity to handle long periods of curfew in the wake of a pestilence.Hats off to both – health workers and the Police.

 I am sure many of you have close relatives or friends as doctors whom you depend on these days for authentic information and personalised advice. As for me, half of my immediate family including my wife are senior doctors with long years of experience and hence have an accessible knowledge bank from where I seldom draw. But these are difficult times and here are some pieces of family silver I am parting with for public benefit (extracts from whatsapp discussions)

On British PM Boris Johnson catching Covid :  “Nothing to worry, he will have and he will recover. Virus doesn’t spare anyone..most of us will have within one year if we haven’t already had it. People like Boris Johnson and Prince Charles got tested because they are important. No one else in the community are being currently tested even if they have symptoms, they just self isolate”

On increasing number of deaths due to Covid“Everyone is counting number of deaths due to Covid with bated breath. No one is dare mentioning the 100’s and 100’s of other deaths that is going to happen due to non Covid causes. If you mention that you become a social outcaste internationally!”

On the spread“The infectiousness is higher, but mortality is less for Covid which is a bad combination as people keep on spreading from one to another..”

“That is the key..this virus has hit a sweet spot, infectivity, low mortality, subclinical spread, lack of treatment.”

“ Sars /Mers/Ebola etc. ..mortality was much higher. The more people die, less number of people will be there to spread the disease.”

On herd immunity:  “Herd immunity is just the natural cycle..whether there is plan for it or not , it will happen if people continue to mingle with each other in some way. It can never be introduced as an active measure though. It will happen in the background until the vaccine appears.”

On stocking of groceries and essentials – “Now I understand why Pappa was war ready all the time” (Pappa- their maternal grandfather-an ex army officer who always stocked provisions far in excess of immediate requirement)

“Exactly..I was thinking that ..I also am a bit like that..ready for apocalypse now.”

“Ha ha … am half way there.. but after this lockdown I might be fully there.”

“I need a rifle to add to my repertoire”.

When is the curve going to get flattened?: Well … may be when the virus doesn’t get enough new people to spread to ..over this lockdown period..the epidemic will die out..with the possibility of new infections coming back from foreign countries???”

Let’s spare our thoughts on the last chat. Will the curve get flattened after the lockdown? After 21 days what is going to happen, that is if the countrywide lockdown is lifted by then? In all likelihood there will be chaos on the road. Habits die hard. People will rush out for their old daily routine – schools, office, work sites, shopping malls, movie houses, social functions, religious gatherings and all other activities they were itching for while on lockdown. All those wage earners who have now gone back to their villages will start their urban re-migration. National and international flights will be restored. Trains and buses will start running. This can easily lead to another break out which the country cannot afford.

So my suggestion to the authorities is to prioritise and lift the lockdown in stages simultaneously setting out parameters for signs of epidemic resurgence. Let’s allow private vehicles in the first phase followed by public transport. Hotels and restaurants can be allowed but Shopping malls, movie houses, social gatherings, religious functions etc can wait. There could be controls on air traffic with priority for freight and relief materials and finally opening up for passenger traffic. There could be many other scientific approaches. Just some stray thoughts.  

The authorities should realise that their decisions will be chronicled and dissected for decades or centuries to come. Any way human beings are ingenious unlike other animals. They will find a way to come out of any crises. We came out of two World Wars, bubonic plagues, and more severe pandemics but ordinary people did suffer in all these and here too the ultimate victims will be the poor.